news about psc

Ubuntu Itschool Help click here/ school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

ഹിരോഷിമാ നാഗസാക്കി

ഹിരോഷിമ


ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്.  അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.   ഹിരോഷിമയില്‍ ബോംബ്‌ പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനില്‍ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. Tinian എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12സൈനികരും ആയി എനൊള ഗെ എന്നൊരു ബി-29 വിമാനം പറന്നുയര്‍ന്നു. 1500മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്‍ ആയിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനത്തിന്റെ സീലിങ്ങില്‍ നിന്നും ഒരു കൊളുത്തില്‍ തൂങ്ങി കിടക്കുകയായിരുന്നു മൂന്നു മീറ്റര്‍ നീളവും 4000kg ഭാരവുമുള്ള ലിറ്റില്‍ ബോയ്‌  -ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ്‌ ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ AIOIപാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു.  പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ്‌ ടെസ്റ്റിംഗ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലതിലുള്ളതിന്റെ 10000 മടങ്ങ്‌ ചൂടാണ്. ) എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു.


1. ഹിരോഷിമ-ADHYAPAKAKKOOTTAM DOWNLOAD

2. ഹിരോഷിമ-TJ JATHEESH  DOWNLOAD 

3. ഹിരോഷിമദിനക്വിസ്സ്-a DOWNLOAD

ഹിരോഷിമദിന ക്വിസ്സ്  DOWNLOAD



No comments:

Post a Comment