news about psc

Ubuntu Itschool Help click here/ school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .
Showing posts with label ദിനാചരണം. Show all posts
Showing posts with label ദിനാചരണം. Show all posts

Tuesday, 20 August 2019

ദേശീയ കായിക ദിനം ഓഗസ്റ്റ് 29

ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നു. ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
     ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.


കായികദിനക്വിസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ... DOWNLOAD

Thursday, 15 August 2019

ഓസോൺ ദിനം സെപ്റ്റംബർ 16

 ഓസോൺ ദിനം
 
ഓസോൺ പാളി സംരക്ഷിക്കുന്ന
തിനുള്ള ഐക്യരാഷ്ട്രസഭയുടെ 
 (യുഎൻ) അന്താരാഷ്ട്ര ദിനം എല്ലാ 
വർഷവും സെപ്റ്റംബർ 16നാണ് 
ആഘോഷിക്കുന്നത്. 1987 
 ഓസോൺ പാളി ഇല്ലാതാക്കുന്ന 
പദാർത്ഥങ്ങളെക്കുറിച്ചുള്ള മോൺ‌ട്രിയൽപ്രോട്ടോക്കോൾ 
ഒപ്പിട്ട തീയതിയെ ഈ ഇവന്റ് അനുസ്മരിപ്പിക്കുന്നു

 

ഓസോൺ പാളി 

ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.

 

   ഓസോൺ ദിന ക്വിസിനായി ഇവിടെ ക്ലിക്ക് ചെയ്യുക .. 

Click Here to  DOWNLOAD 

click here to View  ഓസോൺ ദിനം സെപ്റ്റംബർ 16 ക്വിസ്സ് വീഡിയോ

 

.

 

.