Thursday, 26 September 2019
Saturday, 21 September 2019
ഗാന്ധി ക്വിസ്
മഹാത്മാ ഗാന്ധി
മോഹൻദാസ് കരംചന്ദ് ഗാന്ധി (അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.നമ്മുടെ രാഷ്ട്രപിതാവാണ് ഗാന്ധിജി
ഗാന്ധി ക്വിസിനായി ഇവിടെ Click here ക്ലിക്ക് ചെയ്യുക
.
Monday, 9 September 2019
SCHOOL QUIZ WHATSAPP GROUP
School ക്വിസ് ഗ്രൂപ്പിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
📌 പൊതു വിജ്ഞാനം, ആനുകാലിക ചോദ്യങ്ങൾ, വിവിധ ക്വിസ് മത്സരങ്ങൾക്കുപകരിക്കുന്ന ചോദ്യങ്ങൾ, ദിനാചരണങ്ങൾ,അറിവ് പകരുന്ന മറ്റ് ചോദ്യങ്ങൾ, വിവരങ്ങൾ, വാർത്തകൾ വീഡിയോകൾ, ക്വിസ് മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ മാത്രം ഗ്രൂപ്പിൽപോസ്റ്റ് ചെയ്യുക
📌 രാഷ്ട്രീയവും, മതപരവുമായ കാര്യങ്ങൾ ഒരു കാരണവശാലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്
📌 പേഴ്സണൽ ചാറ്റിംഗ് പാടില്ല. സംശയ നിവാരണത്തിന് മാത്രം
📌 good Morning, good night തുടങ്ങിയ വിഷ് ചെയ്തുള്ള പോസ്റ്റുകൾ, ആശംസകൾ അറിയിച്ചുള്ള പോസ്റ്റുകൾ എന്നിവ പാടില്ല
📌 എല്ലാ അംഗങ്ങളും സ്കൂൾ ക്വിസി നെറ വിജയത്തിനായി അവരുടേതായ സംഭവനകൾ നൽകുക, നിങ്ങളുടെ നിർദ്ധേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുമല്ലോ
📌 Add ചെയ്യേണ്ട നമ്പറുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്
📌 പങ്കുവെയ്ക്കലാണ് വേണ്ടത്.തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ ഗ്രൂപ്പിന് ഉപകരിക്കും വിധം ചെയ്യുക
📌 *സ്കൂൾ ക്വിസിൻെറ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.*
🏆🏆🏆🏆🏆🏆
പുതിയ അധ്യയന വർഷത്തെ മനോഹരമാക്കാൻ, നിങ്ങളുടെ മക്കളുടെ GKപoനത്തെ സഹായിക്കാൻ School ക്വിസ് എന്ന ഗ്രൂപ്പിന് സാധിക്കും എന്ന പ്രത്യാശയോടെ
അഡ്മിൻ ടീം
School Quiz🥇🥈🥉
Sunday, 8 September 2019
ഓസോൺ ദിനം സെപ്റ്റംബർ 16 ക്വിസ്സ് വീഡിയോ
ഓസോൺ ദിനം സെപ്റ്റംബർ 16
ഓസോൺ ദിനം
ഓസോൺ പാളി സംരക്ഷിക്കുന്ന
തിനുള്ള ഐക്യരാഷ്ട്രസഭയുടെ
(യുഎൻ) അന്താരാഷ്ട്ര ദിനം എല്ലാ
വർഷവും സെപ്റ്റംബർ 16നാണ്
ആഘോഷിക്കുന്നത്.
ഓസോൺ ദിനത്തിന്റെ ക്വിസ് വീഡിയോ കാണുന്നതിനായി ഇതിൽ ക്ലിക്ക് ചെയ്യുക
Sunday, 1 September 2019
സെപ്തംബർ മാസത്തിലെ പ്രധാന ദിനങ്ങൾ
സെപ്തംബർ 2 - ലോക നാളികേര ദിനം
സെപ്തംബർ 4 - അന്താരാഷ്ട്ര പിങ്ക് ഹിജാബ് ദിനം
സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
സെപ്തംബർ 10 - ലോക ആത്മഹത്യാ വിരുദ്ധ ദിനം
സെപ്തംബർ 14 - ദേശീയ ഹിന്ദി ദിനം
സെപ്തംബർ 15 - അന്താരാഷ്ട്ര ജനാധിപത്യ ദിനം
സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
സെപ്തംബർ 16 - ഓസോൺ ദിനം
സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം
സെപ്തംബർ 21 - ലോക സമാധാന ദിനം
സെപ്തംബർ 22 - റോസ് ദിനം
സെപ്തംബർ 25 - അന്ത്യോദയ ദിവസ്
സെപ്തംബർ 26 - ലോക ഗർഭ നിരോധന ദിനം
സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം
സെപ്തംബർ 28 - ലോക പേവിഷ ബാധാ ദിനം
സെപ്തംബർ 28 ലോക മാരിടൈം ദിനം
സെപ്തംബർ 29 - ലോക ഹൃദയ ദിൻ
സെപ്തംബർ 29 - അന്താരാഷ്ട്ര ബധിര ദിനം ( സെപ്തംബറിലെ അവസാന ഞായറാഴ്ച
സെപ്തംബർ 30 - അന്താരാഷ്ട്ര വിവർത്തന ദിനം
Tuesday, 20 August 2019
ദേശീയ കായിക ദിനം ഓഗസ്റ്റ് 29
ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം
അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി
ആചരിച്ചുവരുന്നു. ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹബാദിൽ
ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ
കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ
അദ്ദേഹത്തെ കണക്കാക്കിയത്.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത് നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
കായികദിനക്വിസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ... DOWNLOAD
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത് നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
കായികദിനക്വിസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ... DOWNLOAD
Thursday, 15 August 2019
ഓസോൺ ദിനം സെപ്റ്റംബർ 16
ഓസോൺ ദിനം
ഓസോൺ പാളി സംരക്ഷിക്കുന്ന
തിനുള്ള ഐക്യരാഷ്ട്രസഭയുടെ
(യുഎൻ) അന്താരാഷ്ട്ര ദിനം എല്ലാ
വർഷവും സെപ്റ്റംബർ 16നാണ്
ആഘോഷിക്കുന്നത്. 1987 ൽ
ഓസോൺ പാളി ഇല്ലാതാക്കുന്ന
പദാർത്ഥങ്ങളെക്കുറിച്ചുള്ള മോൺട്രിയൽപ്രോട്ടോക്കോൾ
ഒപ്പിട്ട തീയതിയെ ഈ ഇവന്റ് അനുസ്മരിപ്പിക്കുന്നു
ഓസോൺ പാളി
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10മുതൽ 50 കി.മീറ്റർ ഉയരത്തിലാണ് ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.
ഓസോൺ ദിന ക്വിസിനായി ഇവിടെ ക്ലിക്ക് ചെയ്യുക ..
Click Here to DOWNLOAD
click here to View ഓസോൺ ദിനം സെപ്റ്റംബർ 16 ക്വിസ്സ് വീഡിയോ
.
.
Thursday, 1 August 2019
ഹിരോഷിമദിന ക്വിസ്സ്
ഹിരോഷിമ, നാഗസാക്കി
ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.
ഹിരോഷിമദിനത്തിന്റെ ഭാഗമായി നടത്താവുന്ന ക്വിസ് മതസരത്തിന് സഹായക ചോദ്യങ്ങൾ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
PLEASE CLICK HERE TO DOWNLOAD
.
Friday, 26 July 2019
സ്വാതന്ത്ര്യദിന ക്വിസ്
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്താവുന്ന ക്വിസ് മതസരത്തിന് സഹായക ചോദ്യങ്ങൾ
PLEASE CLICK HERE TO DOWNLOAD
.
Aksharamuttam Quiz -Previous Question Papers
ദേശാഭിമാനി കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം. 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ഇവിടെ നല്‍കുന്നു
Subscribe to:
Posts (Atom)