ലോകഭാഷകളിലെ
ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള
ആവിഷ്കാരത്തിനായി നിര്‍മിച്ചിരിക്കുന്ന
ഒരു മാനദണ്ഡമാണ് യൂണികോഡ്.
ഇംഗ്ലീഷ്
അറിയുന്നവര്‍ക്കുള്ളതാണ്
കമ്പ്യൂട്ടറെന്ന അബദ്ധധാരണ
പൊളിച്ചെഴുതിയതാണ് യൂണീകോഡിന്റെ
നേട്ടം.
പുതിയ
പല ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും,
എക്സ്.എം.എൽ.,
ജാവാ
തുടങ്ങിയ സാങ്കേതിക വിദ്യകളും
യൂണീകോഡിനെ പിന്തുണക്കുന്നുണ്ട്.
യൂണികോഡ്
കണ്‍സോര്‍ഷ്യം എന്ന ലാഭരഹിത
സംഘടനയാണ് യൂണീകോഡിന്റെ
നിര്‍മ്മാണത്തിനു പിന്നില്‍.
ലോകത്ത്
നിലനില്‍ക്കുന്ന എല്ലാഭാഷകളേയും
ഒരുമിച്ചവതരിപ്പിക്കുക
എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത
ലക്ഷ്യം.
എല്ലാ
പ്രാദേശിക ഭാഷാ ഉപയോക്താക്കള്‍ക്കും
അവരവരുടെ ഭാഷകളില്‍ കമ്പ്യൂട്ടര്‍
ഉപയോഗിക്കാനുള്ള അവസരം
സൃഷ്ടിച്ചതാണ് യൂണീകോഡിന്
പിന്നില്‍ പ്രവര്‍ത്തിക്കുന്ന
യൂണീകോഡ് കണ്‍സോര്‍ഷ്യത്തിന്റെ
സംഭാവന.
ഈ സംഘടനയുടെ
ഔദ്യോഗിക സൈറ്റാണ് യൂണീകോഡ്
ഡോട്ട് ഓര്‍ഗ്.
കാലാകാലങ്ങളില്‍
യൂണിക്കോഡിനെ യൂണികോഡ്
കണ്‍സോര്‍ഷ്യം പരിഷ്ക്കരിക്കാറുണ്ട്.
പുതിയ
അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തും
നിലവിലുള്ള പ്രശ്നങ്ങള്‍
പരിഹരിക്കുകയുമാണ് അവര്‍
ചെയ്തുവരുന്നത്.
Malayalam Fonts
മലയാളം ഫോണ്ടുകള്‍ക്ക് ക്ലിക്ക് ചെയ്യുക.(ML-TT)
MLB-TT ഫോണ്ടുകള്‍
Manoramattf
More fonts
No comments:
Post a Comment